ഘാനയിൽ മാർബർഗ് വൈറസ് ബാധിച്ച കുട്ടി മരിച്ചു
ആഫ്രിക്ക:ഘാനയിൽ എബോള പോലുള്ള മാർബർഗ് വൈറസ് ബാധിച്ച ഒരു കുട്ടി മരിച്ചതായി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ അറിയിച്ചു. ഘാനയിൽ കഴിഞ്ഞ മാസം ആദ്യമായി രോഗം രേഖപ്പെടുത്തിയതിനു ശേഷം ചൊവ്വാഴ്ചത്തെ മരണം ഉൾപ്പടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം മൂന്നായി. വവ്വാലുകളിൽ നിന്നും പകരുന്ന വൈറസ് ആണ് മാർബർഗ്.
