Ultimate magazine theme for WordPress.

ചിക്കാഗോ പിസിനാക്ക് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ലോക്കൽ പ്രവർത്തക സമിതിയുടെയും സംയുക്ത സമ്മേളനം മെയ് 2 ശനിയാഴ്ച

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ വെച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ലോക്കൽ പ്രവർത്തക സമിതിയുടെയും സംയുക്ത സമ്മേളനം മെയ്‌ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് സെലിബ്രേഷൻ ചർച്ചിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടുമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും.

നാഷണൽ സെക്രട്ടറി സാം മാത്യുവും ലോക്കൽ സെക്രട്ടറി ഡോ ബിജു ചെറിയാനും പ്രവർത്തന അവലോകന റിപ്പോർട്ട് അവതരിപ്പിക്കും. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപി എ, ലോക്കൽ ട്രഷറർമാരായ കെ ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ സാമ്പത്തിക റിപ്പോർട്ട്‌ അവതരിപ്പിക്കും.
ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജിജു ഉമ്മൻ,ഡോ ടൈറ്റസ് ഈപ്പൻ, ലോക്കൽ സെക്രട്ടറി ജോൺ മത്തായി, മീഡിയ കോർഡിനേറ്റർ കുര്യൻ ഫിലിപ്പ് , നാഷണൽ ഇംഗ്ലീഷ് വിഭാഗം കൺവീനർ ഡോ ജോനാഥൻ ജോർജ്,ലോക്കൽ കോർഡിനേറ്റർമാരായ പാസ്റ്റർ സാംസൻ സാബു, ഡോ വിൽസൺ എബ്രഹാം, വെസ്ലി വർഗീസ്,ലേഡീസ് നാഷണൽ കൺവീനർ സിസ്റ്റർ ജീന വിൽസൺ ലോക്കൽ ലേഡീസ് കൺവീനർ ജോയിസ് സ്റ്റീഫൻസൺ, ചിൽഡ്രൻസ് മിനിസ്ട്രി കൺവീനർ മേരിആൻ വുഡ്‌സ്, കൈറ്റ് ഫിലിപ്പ്, റെബേക്ക ജോൺസൻ എന്നിവർ ടീം റിപ്പോർട്ടുകൾ അവതരിപ്പിക്കും.
5000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പിസിനാക് നാഷണൽ കോൺഫറൻസിന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്.

ശനിയാഴ്ച വൈകിട്ടു 5ന് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ മാധ്യമങ്ങളെ കാണും.

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

Sharjah city AG

Comments are closed.