ചേലക്കര യു പി എഫ് 30-ാം മത് കൺവെൻഷൻ
തൃശൂർ :ചേലക്കര യുപിഎഫിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 30-ാം മത് കൺവെൻഷൻ, പെന്തകോസ്തു ഫെസ്റ്റ് എന്ന പേരിൽ ഏപ്രിൽ 7, 8, 9, തീയതികളിൽ വൈകിട്ട് 6 മുതൽ 9 മണി വരെ ചേലക്കരയിൽ നടക്കും. ചേലക്കര യു പി എഫ് പ്രസിഡന്റ് പാസ്റ്റർ. ഡേവിഡ്. ടി. എബ്രഹാം കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ. സജു.കുമാർ. (തിരുവല്ല) .പോൾ. ഗോപാലകൃഷ്ണൻ. (കൊച്ചറ)
അജി. ഐസക്ക്. (അടൂർ) എന്നിവർ ദൈവ വചനം പ്രസംഗിക്കും. യു പിഎഫ് ക്വയർ ചേലക്കര സംഗീത ശുശ്രുഷ നിർവഹിക്കും.
