Ultimate magazine theme for WordPress.

ക്രിസ്തുവിൽ ജീവിക്കുന്നതിലൂടെ രൂപാന്തരം സംഭവിക്കും :പാസ്റ്റർ മെർലിൻ ജോണ്

സി ഇ എം ഗുജറാത്ത് സെന്റർ ക്യാമ്പ് സമാപിച്ചു

ഗുജറാത്ത്: ക്രിസ്തുവിൽ ജീവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ രൂപാന്തരം സംഭവിക്കുമെന്നു പാസ്റ്റർ മെർലിൻ ജോണ്. ക്രിസ്തുവിൽ മരിക്കുന്നവർ ക്രിസ്തുവിൽ ജീവിക്കുന്നവരാകണം. മാത്രമല്ല നമ്മൾ പുത്രത്വത്തിൽ ജീവിക്കേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിന്റെ സമാപന ദിവസത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സമാപന ദിവസത്തിൽ പാസ്റ്റർ ടോണി വർഗീസ് പ്രാരംഭ പ്രാർത്ഥന നടത്തി. ഗുജറാത്ത് സെന്റർ അസ്സോ. മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ അധ്യക്ഷത വഹിച്ചു. പ്രത്യാശ് പ്രഭ, എബിൻ അലക്സ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. കമ്മിറ്റി അംഗം ഗ്രനൽ നെൽസൻ സ്വാഗതം ആശംസിച്ചു. പാസ്റ്റർ മെർലിൻ ജോണ് ഓസ്ട്രേലിയ, ശാരോൻ ഫെല്ലോഷിപ്പ് ചർച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ ആശിഷ് ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ നോർത്തെൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എം ഡി സാമുവേൽ, തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ്, സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ഗുജറാത്ത് സെന്റർ പ്രതിപുരുഷൻ സി എസ് ജോസ്, വനിതാ സമാജം പ്രസിഡന്റ് ആനി ഡേവിഡ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അശ്‌ന ബെന്നി കിഡ്സ് ക്യാമ്പ് വിജയികളെ പ്രഖ്യാപിച്ചു. സെന്റർ സി ഇ എം കമ്മിറ്റി അംഗം ഇവാ. റോഷൻ ജേക്കബ് കൃതജ്ഞത അറിയിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി സമാപന പ്രാർത്ഥന നടത്തി. സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ തോമസ് തുടങ്ങിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Leave A Reply

Your email address will not be published.