Ultimate magazine theme for WordPress.

പാക്കിസ്ഥാൻ വെള്ളപ്പൊക്കത്തിൽ തകർന്ന കുടുംബങ്ങൾക്ക് സഹായമെത്തിച്ച് കാത്തലിക് റിലീഫ് സർവീസ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിന് ഇരയായ കുടുംബങ്ങൾക്ക് പ്രാഥമിക സഹായം എത്തിച്ച് കാത്തലിക് റിലീഫ് സർവീസ്.ഏകദേശം 2,300 കുടുംബങ്ങൾക്ക് CRS-പണ സഹായം നൽകിയതായി മേഗൻ ഗിൽബെർട്ട് പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാക്കിസ്ഥാൻ സർക്കാരുമായും കാരിത്താസ് പാകിസ്ഥാൻ ഉൾപ്പെടെയുള്ള പ്രാദേശിക പങ്കാളികളുമായും ചേർന്നാണ് CRS പ്രവർത്തനം നടത്തി വരുന്നത്.
വെള്ളപ്പൊക്കത്തിന്റെ ഫലമായി ഓഗസ്റ്റ് 31 വരെ 1,191 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പാകിസ്ഥാനികളുടെ എണ്ണം 1 ദശലക്ഷത്തിനടുത്ത് വരും. ഏകദേശം 2 ദശലക്ഷം ആളുകൾ പലായനം ചെയ്യപ്പെട്ടു, രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശവും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Sharjah city AG