Ultimate magazine theme for WordPress.

പഞ്ചാബിൽ കത്തോലിക്കാ പള്ളി ആക്രമണം; പ്രതിഷേധം ശക്തം

അമൃത്സർ:പഞ്ചാബിലെ പുരാതന നഗരമായ പാട്ടിയിലെ ചൈൽഡ് ജീസസ് കത്തോലിക്ക പള്ളിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തം . ഇന്നലെ പുലർച്ചെയാണ് ആക്രമണം നടന്നത് . ആക്രമണത്തിനിടെ കന്യാമറിയത്തിന്റെ പ്രതിമ നശിപ്പിക്കുകയും ഇടവക വികാരിയുടെ കാർ കത്തിക്കുകയും ചെയ്തു. പ്രാദേശിക പാസ്റ്ററായ ഫാ. തോമസ് പൂച്ചാലിൽ പറയുന്നതനുസരിച്ച്, പുലർച്ചെ 12.45 ഓടെയാണ് ഭീകരാന്തരീക്ഷം ഉണ്ടായത്.
ജലന്ധർ രൂപതയിലാണ് ഈ ഇടവക സ്ഥിതി ചെയ്യുന്നത്. സമീപ ഗ്രാമമായ ജൻഡിയാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക കത്തോലിക്കർക്കെതിരെ ഭീഷണികൾ ഉയർന്നിരുന്നു. ദേവാലയത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമാണെന്ന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ട്വീറ്റ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡി‌ജി‌പിയ്ക്കു നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply

Your email address will not be published.