ന്യൂയോര്‍ക്ക് : ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക പുരസ്‌കാരമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാത്തലിക്ക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡ് ജേതാക്കളില്‍ മലയാളി എഴുത്തുകാരനായ അഭിലാഷ് ഫ്രേസറും. കവിത, ലേഖനം, ചെറുകഥ വിഭാഗത്തിൽ മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് അര്‍ഹനായിരിക്കുന്നത്.
ഫാദർ : എ കളക്ഷൻ ഓഫ് പോയംസ് എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. ജൂണ്‍ 21 ന് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ചു നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
