ഇംഫാൽ : 2023 മെയ് മാസത്തിൽ മെയ്യേയ്‌കളും കുക്കികളും തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഇംഫാലിലെ കത്തോലിക്കാ അതിരൂപത ഭവന പുനരധിവാസ പദ്ധതി ആരംഭിച്ചു. ക്രിസ്ത്യാനികളായ 600 റോളം കുക്കി വംശജർക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത് എന്ന് അതിരൂപതയുടെ വികാരി ജനറൽ ഫാ വർഗീസ് വേലിക്കകം വെളിപ്പെടുത്തി.
2025 ഫെബ്രുവരിയോടെ ഭവന പദ്ധതി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഭാവന സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്. സംഭാവനകൾ നൽകുന്നതിന് 2024 ഓഗസ്റ്റ് വരെ സമയമുണ്ട്. ഈ സംഭാവനകൾ നൽകാൻ ‘കുറഞ്ഞത് 500 രൂപ മണിപ്പൂരിലേയ്ക്ക്’ എന്ന പേരിൽ ഒരു പരിപാടിയും കോൺഫറൻസ് ഓഫ് ഡയോസിസൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

Comments are closed.