ചെറുവക്കൽ : പെന്തക്കോസ്ത് യുവജന സംഘടന പിവൈപിഎ ചെറുവക്കൽ ശാലേം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചെറുവക്കൽ ഐപിസി ശാലേം ഹാളിൽ കരിയർ ഗൈഡൻസ് സെമിനാറും പഠനോപകരണ വിതരണവും മെറിറ്റ് അവാർഡ് വിതരണവും നടന്നു. പാസ്റ്റർ സുരേഷ് ബാബു അധ്യക്ഷത ചേർന്ന മീറ്റിംഗ് ലെവി മനോജ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ കോർഡിനേറ്റർ മാത്യു ഏബ്രഹാം ക്ലാസുകൾ നയിച്ചു.
പത്താം ക്ലാസിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അടുത്ത ഒരു വർഷത്തേക്കുള്ള ലേബർ ഇന്ത്യയും, നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനനോപകരണ വിതരണവും ചടങ്ങിൻ്റെ ഭാഗമായി നടന്നു. നോബിൾ കെ തങ്കച്ചൻ, രാജേഷ് മാമച്ചൻ എന്നിവർ നേതൃത്വം നൽകി.
