ഏദനിൽ കാർ ബോംബ് സ്ഫോടനം ആറ് പേർ കൊല്ലപ്പെട്ടു
യെമൻ: തെക്കൻ തുറമുഖ നഗരമായ ഏഡനിൽ യെമൻ സൈനിക ഉദ്യോഗസ്ഥന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് സിവിലിയന്മാരും ഒരു സൈനിക ഉദ്യോഗസ്ഥനും ആണ് കൊല്ലപ്പെട്ടത്. കാറിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്.
