എ.സി ഇല്ലാത്ത ബസുകള്‍ക്ക് ഇനി അനുമതിയില്ല; അബൂദബിയില്‍ ബസ് സര്‍വീസിന് പുതിയ ചട്ടങ്ങള്‍
യുഎഇ:ബസ് സര്‍വീസിന് പുതിയ ചട്ടങ്ങളുമായി അബൂദബി. പാസഞ്ചര്‍ ബസ് സര്‍വീസ് നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. ഐ.ടി.സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാര്‍ക്കായി സര്‍വീസ് നടത്താന്‍ പാടില്ല. അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും അബൂദബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്ത ബസുകള്‍ക്ക് അനുമതി ലഭിക്കില്ല. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ബാധകമായ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.. അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ https://asateel.itc.gov.ae എന്ന വെബ്‌സൈറ്റില്‍നിന്നാണ് അനുമതികള്‍ സ്വന്തമാക്കേണ്ടത്. അനുമതികള്‍ക്ക് ഫീസ് ഈടാക്കില്ല.
