ന്യൂയോർക്കിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒന്‍പതും കുട്ടികൾ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 19 പേരിൽ ഒന്‍പതും കുട്ടികൾ. 32 പേരാണു പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നു ന്യൂയോർക്ക് മേയർ എറിക് ആദംസ് പറഞ്ഞു.
19 നില കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും തീപിടിത്തം ബാധിച്ചതായി അഗ്നിരക്ഷാ വിഭാഗം കമ്മീഷണർ ഡാനിയർ നിഗ്രോ പറഞ്ഞു. 30 വർഷത്തിനിടെ ന്യൂയോർക്ക് കണ്ട ഏറ്റവും വലിയ അഗ്നിബാധയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രി ബ്രോങ്ക്സ് അപ്പാർട്ട്മെന്റിലെ രണ്ട്, മൂന്ന് നിലകളിലാണു തീപിടിത്തമുണ്ടായത്.
