Ultimate magazine theme for WordPress.

സംഘർഷം നിലനിൽക്കുമ്പോഴും ബുദ്ധ സിംഹളരും തമിഴ് ജനതയും ക്രിസ്തുവിൽ ഒന്നിക്കുന്നു

 

 

കൊളംബോ: ശ്രീലങ്കയിൽ, വടക്ക് ഹിന്ദു തമിഴ് ജനതയും തെക്ക് ബുദ്ധ സിംഹളരും തമ്മിലുള്ള ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആഭ്യന്തരയുദ്ധം വളരെ രൂക്ഷമായിരുന്ന പതിറ്റാണ്ടുകളോളം രക്തപുഴതന്നെ ഒഴുകി, പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇരു കൂട്ടരും വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്നതു മൂലം പരസ്പരം മനസ്സിലാക്കാനും കഴിയാതെ പോയി.

പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ വേള്‍ഡ് ഔട്ട്റീച്ചിന്റെ പ്രവര്‍ത്തകര്‍ സുവിശേഷ ദൌത്യവുമായി ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നു. വിധവകള്‍ക്കായി പ്രത്യേകം പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്കായി ഒരു സ്കൂളും പ്രവര്‍ത്തിക്കുന്നു. ഇവിടെ പ്രാര്‍ത്ഥനാ കൂടിവരവുകള്‍ നടക്കുന്നു. സിംഹളരും തമിഴരും ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാതൃകയില്‍ ദൈവസ്നേഹം പരസ്പരം പങ്കുവെയ്ക്കുന്നു. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നടക്കുമ്പോഴും ചില ഭീഷണികളും ഉയരുന്നുണ്ട്. എന്നിരുന്നാലും അവർ പരസ്പരം വൈരം മറക്കുന്നു. ക്രിസ്തുവിന്റെ സ്നേഹത്തില്‍ ദൈവത്തിന്റെ സഭയായി ഒറ്റശരീരമായി അവര്‍ തീരുന്ന കാഴ്ചയാണ് സംഭവിക്കുന്നതെന്നും സിഡബ്ളിയുഒ പ്രവര്‍ത്തകര്‍ പറയുന്നു. ശ്രീലങ്കയിൽ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ ഏകദേശം 8% മാത്രമാണ്.

Sharjah city AG