Ultimate magazine theme for WordPress.

രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

 

ബെംഗളൂരു: ബെംഗളൂരു കുന്ദനഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം നടന്നത്. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദകരമായി ഒരാളെ ബാഗുമായി കണ്ടെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഇതുവരെ ഒമ്പത് പേർക്ക് പരുക്കേറ്റതായാണ് വിവരം. കഫേ ജീവനക്കാർ അടക്കമുള്ളവർക്കാണ് പരുക്കേറ്റത്.

Sharjah city AG
Leave A Reply

Your email address will not be published.