Ultimate magazine theme for WordPress.

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം: 2 മരണം

ശ്രീനഗർ : ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. സ്‌ഫോടനത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ജവാന്മാർ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. അഖ്‌നൂർ മേഖലയ്ക്ക് സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടക വസ്തുക്കൾ ഭീകരർ സ്ഥാപിച്ചതാണെന്നാണ് സൂചന. ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിന് സമീപം സൈനികർ പട്രോളിങ് നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ് 3:50 ഓടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Sharjah city AG