തിരുവല്ല : സാംകുട്ടി ചാക്കോ നിലമ്പൂർ എഴുതിയ ലേഖന സമാഹാരം ബ്ലാക്ക് & വൈറ്റ് പ്രകാശനം ചെയ്തു. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭയിൽ നടന്ന ചടങ്ങിൽ പാസ്റ്റർ രാജു പൂവാക്കാലയിൽ നിന്ന് റവ ഡോ ഇടിച്ചെറിയ നൈനാൻ പ്രഥമ കോപ്പി ഏറ്റുവാങ്ങി.
പ്രാർത്ഥന, നവോത്ഥാനവും ജാതിയും, ധ്യാനചിന്തകൾ, അപ്പന്റെ സ്നേഹിതന്മാർ, മാധ്യമങ്ങളും മറ്റുചിലതും എന്നീ വിഭാഗങ്ങളിലായി 23 ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സാം. ടി.സാമുവൽ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നു

Comments are closed.