പീറ്റർ ഒബിക്കെതിരെ പ്രസംഗിച്ചതിന് ബിഷപ്പ് എംബാക്കയെ ആരാധന മന്ത്രാലയത്തിൽ നിന്ന് മാറ്റി
നൈജീരിയ : മൂന്ന് മാസം മുമ്പ് ലേബർ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ പീറ്റർ ഒബിക്കെതിരെ പ്രസംഗിച്ചതിന് എനുഗു കത്തോലിക്കാ രൂപതയിലെ ബിഷപ്പ് എംബാക്കയെ ആരാധനാലയ ചുമതലയിൽ നിന്നും മാറ്റി ആശ്രമത്തിൽ നിയമിച്ചു.
കരിസ്മാറ്റിക് എനുഗു പ്രീസ്റ്റ്, സംഘടനയാണ് അറിയിപ്പ് നൽകിയത് .
സഭയുടെ ഏറ്റവും പുതിയ തീരുമാനം എംബാക്കയുടെ അനുയായികളിൽ നിന്ന് ഇതിനകം രാജ്യത്തെ പലഭാഗത്തും പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. ബിഷപ്പിനെ മാറ്റി നിയമിച്ചതിനു പിന്നാലെ അടച്ചിട്ടിരുന്ന ആരാധനാലയം ഇന്നലെ ഞായറാഴ്ച വീണ്ടും തുറന്നു. വൈദികനായ റവ. ആൻറണി അമദിയാണ് എനുഗു കത്തോലിക്കാ രൂപതയിലെ ആരാധന മന്ത്രാലയത്തിന്റെ ചുമതല വഹിക്കാനായി പുതുതായി നിയമിച്ചിരിക്കുന്നത്.
