Ultimate magazine theme for WordPress.

ബിഷപ് ഡോ. എം. എസ്രാസർ ഗുണം അന്തരിച്ചു

ചെന്നൈ: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പരമാധ്യക്ഷൻ ബിഷപ് ഡോ. എം. എസ്രാസർ ഗുണം (86) അന്തരിച്ചു. ഇവാഞ്ചലിക്കൽ സഭയുടെ സ്ഥാപകനും പ്രഥമ ബിഷപ്പുമാണ് പരേതനായ അദ്ദേഹം. സംസ്കാരശുശ്രൂഷകൾ സെപ്റ്റംബർ 26 രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ ചെന്നൈ വാനഗരം ‘യേശു വിളിക്കുന്നു’ കാമ്പസിൽ നടക്കും. തുടർന്ന് കീഴ്‌പാക്കം ഓംസ് റോഡ് മദ്രാസ് തിയോളജിക്കൽ സെമിനാരി കാമ്പസിൽ പൊതുദർശനത്തിനു ശേഷം വൈകുന്നേരം നാലിന് കീഴ്‌പാക്കം ക്രിസ്ത്യൻ കല്ലറ തോട്ടത്തിൽ നടക്കുന്ന സംസ്‌കാര കർമങ്ങൾക്ക് ഇവാഞ്ചലിക്കൽ ചർച്ച് ഇന്ത്യ ബിഷപ്- പ്രസിഡന്റ് ഡോ. ജെ. എ. ഡേവിസ് ഒനേസിമു, വൈസ് പ്രസിഡന്റ് ബി ഷപ് ഡോ. കതിരൊളി മാണിക്യം തുടങ്ങിയർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.