Ultimate magazine theme for WordPress.

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക്; ന്യൂനമര്‍ദമായി മാറും, ജലോറിലും ബാർമറിലും കനത്തമഴ

ഗാന്ധിനഗർ:ഗുജറാത്തിൽ കനത്ത നാശം വിതച്ച ശേഷം ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലെ ജലോർ, ബാർമർ ജില്ലകളിലെ പല പ്രദേശങ്ങളിലും ബിപോര്‍ജോയിയുടെ സ്വാധീനം കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ഇരുജില്ലകളിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി.

ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായാകും ബിപോര്‍ജോയ് രാജസ്ഥാനിൽ പ്രവേശിക്കുക. സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ 200 മില്ലി മീറ്ററിൽ കൂടുതൽ മഴപെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലും രാജസ്ഥാനിലെ പലമേഖലകളിലും 60 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ ജലോറിൽ 69 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഗുജറാത്തിൽ കരതൊട്ട കാറ്റ് ഏഴുമണിക്കൂറോളം ആഞ്ഞുവീശിയാണ് രാജസ്ഥാൻ മരുഭൂമി ലക്ഷ്യമാക്കി നീങ്ങിയത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ജയ്‌സാൽമിർ, ബാർമർ, ജലോർ, ജോധ്പൂർ ഉദയ്പൂർ, അജ്മീർ പ്രദേശങ്ങളിൽ ശനിയാഴ്ചയും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി.

Sharjah city AG
Leave A Reply

Your email address will not be published.