രവിവർമ്മത്തമ്പുരാന്റെ ബൈബിൾ വായനാനുഭവങ്ങൾ
എഴുത്തുകാരനായ പ്രിയ സുഹൃത്ത് രവിവർമ്മത്തമ്പുരാൻ എല്ലാ ശനിയാഴ്ചയും മനോരമ ഓൺലൈനിൽ എഴുതുന്ന പംക്തിയാണ് പുസ്തകക്കാഴ്ച . ഇത്തവണത്തെ അദ്ദേഹത്തിൻറെ രചനയിൽ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ബൈബിൾ ആണ് എന്നുള്ളത് സന്തോഷം ജനിപ്പിക്കുന്നു.
രണ്ടുഭാഗമായി എഴുതിയിരിക്കുന്ന ഈ പംക്തിയിലെ ആദ്യ ഭാഗത്തു പ്രമുഖ എഴുത്തുകാരും സുഹൃത്തുക്കളുമായ ബെന്യാമിൻ, വി.ജെ.ജെയിംസ്, പി.ജെ.ജെ. ആൻറണി , ഫ്രാൻസിസ് നൊറോണ എന്നിവരാണ്. രണ്ടാം ഭാഗത്തിൽ രവിവർമ്മത്തമ്പുരാന്റെ ബൈബിൾ വായനാനുഭവങ്ങളും . ഈ ഈസ്റ്റർ ദിനത്തിൽ വായനക്കാർക്ക് ലഭിക്കുന്ന മികച്ച സംഭാവന.
കോട്ടയം മലയാള മനോരമയിൽ സീനിയർ അസിസ്റ്റൻറ് എഡിറ്ററാണ് വെണ്മണി സ്വദേശിയായ അമ്പത്തിനാലുകാരനായ രവിവർമ തമ്പുരാൻ. 32 വർഷമായി മനോരമയിൽ ചേർന്നിട്ട് . പത്രപ്രവർത്തന മികവിന് കെ.സി. സെബാസ്റ്റ്യൻ അവാർഡ് , പോത്തൻ ജോസഫ് അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. കഥാ സമാഹാരങ്ങളും നോവലുകളും പഠനങ്ങളും ഉൾപ്പെടെ പതിനഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച \’മുടിപ്പേച്ച് \’ആണ് ഏറ്റവും പുതിയ നോവൽ. ശബരിമലയിലെ സ്ത്രീ പ്രവേശത്തിൻ്റെ പശ്ചാത്തലത്തിൽ കേരള നവോത്ഥാനം പ്രമേയമാക്കി എഴുതിയ മുടിപ്പേച്ച് ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സാഹിത്യ സംഭാവനകൾക്ക് മഹാകവി ഉള്ളൂർ, മാധവിക്കുട്ടി, തിലകൻ, എൻ.എൻ .പിള്ള ,കാനം ഇ ജെ തുടങ്ങിയവരുടെ പേരിൽ ഉള്ളതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റോജിൻ പൈനുംമൂട്
