Ultimate magazine theme for WordPress.

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സുവിശേഷയോഗം

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ എക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സുവിശേഷയോഗം 2023 ഒക്ടോബര്‍ 13 വെള്ളി, 14 ശനി തീയതികളില്‍ വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് (St.Thomas Evangelical Church, 34 Delford Ave., Bergenfield, NJ 07621) നടത്തപ്പെടും. മുന്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍മെന്‍റ് ക്യാപ്റ്റൻ റവ. സ്റ്റാന്‍ലി ജോര്‍ജാണ് പ്രാസംഗികന്‍. ഫെലോഷിപ്പ് ഗായകസംഘം അവതരിപ്പിക്കുന്ന ഗാനശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രസിഡന്‍റ് 201 562-6112 വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് (201) 925-5686
രാജന്‍ മോഡയില്‍, സെക്രട്ടറി (201) 674-7492 മിസിസ് അജു തര്യന്‍, ട്രഷറര്‍ (201) 724-9117 സുജിത് ഏബ്രഹാം, അസി. സെക്രട്ടറി (201)496-4636.

Sharjah city AG