Ultimate magazine theme for WordPress.

യുഎസില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ശക്തമാകുന്നു

വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും കോവിഡ്-19 രോഗികളുടെ എണ്ണം ഉയരുന്നു. പ്രതിവാര ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഇപ്പോള്‍ രണ്ട് മാസം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ആശുപത്രി പ്രവേശനത്തില്‍ ഇതുവരെ മുന്നിലുണ്ടായിരുന്നത് മുതിര്‍ന്നവരായിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍, പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ളവരില്‍ ആണ് രോഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 9 ന് യുഎസില്‍ 20,500-ലധികം ആളുകളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടു മുന്‍പത്തെ ആഴ്ചയേക്കാള്‍ 8% കൂടുതലാണ് രോഗികള്‍.

എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സില്‍ നിന്നുള്ള ഫെഡറല്‍ ഡാറ്റയുടെ റിപ്പോർട്ട് പ്രകാരം കുട്ടികള്‍ക്കിടയില്‍ ആശുപത്രി പ്രവേശനം ശരാശരിയേക്കാള്‍ വേഗത്തില്‍ ഉയരുന്നു എന്നാണ്. സെപ്റ്റംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഏകദേശം 1,200 കുട്ടികളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ ആശുപത്രിവാസം ഇതേ കാലയളവില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
കഴിഞ്ഞ ശീതകാല തരംഗത്തിന്റെ ഉച്ചസ്ഥായിയില്‍ ഒരാഴ്ചയ്ക്കിടെ ഏകദേശം 1,800 പുതിയ പീഡിയാട്രിക് അഡ്മിഷനുകള്‍ ഉണ്ടായിരുന്നു. ഒമിക്രോണില്‍ 6,500-ലധികം പ്രതിവാര അഡ്മിഷനുകള്‍ ഉണ്ടായി.

 

1 Comment
  1. Rastrear Teléfono Celular says

    Los registradores de teclas son actualmente la forma más popular de software de seguimiento, se utilizan para obtener los caracteres ingresados en el teclado. Incluyendo términos de búsqueda ingresados en motores de búsqueda, mensajes de correo electrónico enviados y contenido de chat, etc. https://www.xtmove.com/es/how-to-monitor-the-text-entered-by-the-keyboard-on-the-phone/

Leave A Reply

Your email address will not be published.