Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയനിൽ ബിലീവേഴ്സ് ബോർഡ് രൂപീകരിച്ചു.

ബിലീവേഴ്സ് ബോർഡ് രൂപീകരിച്ചു
കോട്ടയം : പാക്കിൽ ആസ്ഥാനമായുള്ള ഉ ചർച്ച് ഓഫ് ഗോഡ് കേരള റീജിയനിൽ ബിലീവേഴ്സ് ബോർഡ് രൂപീകരിച്ചു. ഇന്ത്യയിലെ ചർച്ച് ഓഫ് ഗോഡിന്റെ വിവിധ റീജിയനുകൾ ഏറെ നാളുകളായി ആവശ്യപ്പെടുന്ന ഒരു വിഷയമാണ് വിശ്വാസികളുടെ പ്രാതിനിത്യം എന്നുള്ളത്.

\"\"     \"\"

വിശ്വാസികളുടെ പ്രതിനിധികൾക്ക് കൂടി വോട്ടവകാശം ലഭിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതര പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിൽ ജനാധിപത്യപരമായി വിശ്വാസികൾക്കും ഇലക്ഷനിൽ പ്രാതിനിത്യം ഉണ്ട്. കേരള സ്റ്റേറ്റിൽ ബിലിവേഴ്സ് ബോർഡ് ഉണ്ടെങ്കിലും വോട്ടവകാശം നല്കിയിട്ടില്ല. തുടർന്നുള്ള ഇലക്ഷനിൽ തങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന ശക്തമായ ആവശ്യവുമായി മുന്നോട്ടു പോവുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം.

Sharjah city AG