ബീഹാറിൽ കാറപകടത്തിൽ ഒരേ കുടുംബത്തിലെ വിശ്വാസികളായ സഹോദരന്മാർ മരണപ്പെട്ടു.
ഇന്നലെ ഡിസംബർ 20ന് വെളുപ്പിന് ബീഹാറിലെ ഔറംഗാബാദിൽ ഉണ്ടായ കാർ അപകടത്തിലാണ് സഹോദരന്മാർ മരണപ്പെട്ടത്.സംസ്കാരം പിന്നീട്. തൊടുപുഴ കുടയത്തൂർ മുതിയാമല നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ മക്കളായ ഗ്ലാഡ്സൺ, ബ്ലെസ്സൺ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മുപ്പത്തിയേഴ് വർഷങ്ങൾ ആയി ബീഹാറിലെ പാറ്റ്നയിലും അയൽ സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തനം ചെയ്തു വരികയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥനയ്ക്കായി അഭ്യർത്ഥിക്കുന്നു.
