Ultimate magazine theme for WordPress.

ജൂലെെയിൽ അര മാസത്തോളം ബാങ്കുകൾ അടഞ്ഞു കിടക്കും

‍ഡൽഹി:ജൂലൈയിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കി. ഏഴ് പ്രത്യേക അവധി ദിനങ്ങൾ, ശനി, ഞായർ ദിവസങ്ങളും ഉൾപ്പടെ ജൂലൈയിൽ ഏകദേശം അര മാസത്തേക്ക് ബാങ്കുകൾ അടഞ്ഞു കിടക്കും. ഈ അവധി ദിനങ്ങളിൽ ബാങ്കുകളുടെ പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ശാഖകൾ അടഞ്ഞു കിടക്കും. വിവിധ തരം മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ആർബിഐ ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കുക. ഇതിൽ ബാങ്ക് അവധി ദിനങ്ങൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് പട്ടികപ്പെടുത്താറുള്ളത്. \’നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന് കീഴിലുള്ള അവധി\’, \’നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമത്തിന് കീഴിലുള്ള അവധിയും തത്സമയ മൊത്ത സെറ്റിൽമെന്റ് അവധിയും\’, \’ബാങ്കുകളുടെ അക്കൗണ്ടുകൾ ക്ലോസിംഗ്\’ എന്നിവയാണിത്. \’നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന് കീഴിലുള്ള അവധികളാണ് ഇതിൽ പ്രധാനം. ഞായറാഴ്‌ചകൾ, കേന്ദ്ര സർക്കാർ പൊതു അവധിയായി ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള ​ദിനങ്ങളുമാണ് ഇതിൽ ഉൾപ്പെടുക. ഇതുകൂടാതെ ബാങ്ക് അവധി ദിവസങ്ങൾ പ്രാദേശികമായും തീരുമാനിക്കാറുണ്ട്. പ്രദേശ നിർദ്ദിഷ്ട സന്ദർഭങ്ങളിലും, സംസ്ഥാന-നിർദ്ദിഷ്ട ഉത്സവങ്ങളിലും ബാങ്കുകൾ അവധി തീരുമാനിക്കാറുണ്ട്.

Sharjah city AG