നാളെ മുതൽ തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം.
ന്യൂഡൽഹി: നാളെ മുതൽ തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. മാർച്ച് 13 രണ്ടാം ശനിയാഴ്‌ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായർ. 15, 16 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്. ബാങ്കുകൾ പ്രവർത്തിക്കില്ല. ഇതോടെ മാർച്ച് 13 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയായിരിക്കും. അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കൂ. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ മാർച്ച് 15, 16 ദിവസങ്ങളിൽ പണിമുടക്കുന്നത്. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി.
