കൊട്ടാരക്കര :സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 47-ാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് ജേതാവും വാളകം ആർ വി വി എച്ച് എസ് എസ് മഴത്തുള്ളി സഖ്യാംഗവുമായിരുന്ന ജി.പി.നന്ദനയ്ക്ക് അഖില കേരള ബാലജനസഖ്യം കൊട്ടാരക്കര യൂണിയന്റെ സ്നേഹാദരവ്. കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ സഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ യൂണിയൻ രക്ഷാധികാരി കെ.ഒ.രാജുക്കുട്ടി പൊന്നാട അണിയിച്ചു ആദരിച്ചു.
കിപ്സ് ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം ,മേഖല ബാലിക വിഭാഗം കൺവീനർ ജെഫ്ന സാജൻ, സഖ്യാംഗങ്ങളായ ഹേബാ ജേക്കബ്,ഹന്നാ സാജൻ, എയ്ഞ്ചൽ ഷാജി ,നിവേദ്യ വി മഹേഷ്, ബെർട്ടിന ബേബി ഏബനേസർ എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഒട്ടനവധി പ്രതിഭാധനരെ വാർത്തെടുത്ത ബാലജനസഖ്യം, സിവിൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലകളിലും വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ ഉതകുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതായി മറുപടി പ്രസംഗം നടത്തിയ ജി.പി.നന്ദന പറഞ്ഞു.
