Ultimate magazine theme for WordPress.

ബഹ്‌റിൻ എംഇപിസിയുടെ ഗാനസന്ധ്യ ഇന്ന്

മനാമ: ബഹ്‌റിനിലെ പെന്തക്കോസ്ത് ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ചിന്റെ നേതൃത്വത്തിൽ വൺ ബോഡി, വൺ വോയ്‌സ് എന്ന പേരിൽ ഇന്ന് വൈകിട്ട് ഏഴിന് ഗാനസന്ധ്യ നടക്കും.

 

സെഗായയിലെ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ മെയിൻ ഹാളിൽ നടക്കുന്ന മീറ്റിങ്ങിൽ വിവിധ സഭകളിൽ നിന്നുള്ള ക്വയർ ഗാനങ്ങൾ ആലപിക്കും.

 

എം ഇ പി സി പ്രസിഡണ്ട് പാസ്റ്റർ ടൈറ്റസ് ജോൺസൺ, ക്വയർ ലീഡർ ബ്രദർ മനോജ് തോമസ്, സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു എന്നിവർ ഗാനസന്ധ്യക്ക് നേതൃത്വം നൽകും. ഐപിസി ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. എം. ജോർജ് മുഖ്യസന്ദേശം നൽകും.

Sharjah city AG

Comments are closed.