Ultimate magazine theme for WordPress.

ഉണർവ് 2024’ സമസ്ത പെന്തക്കോസ്ത് സമ്മേളനം

തിരുവല്ലാ : ഉണർവ്വ് 2024 ഭാരതത്തിലെ സമസ്ത പെന്തക്കോസ്തരും മലങ്കരയുടെ മണ്ണിൽ സംഗമിക്കുന്നു. മധ്യതിരുവിതാംകൂറിന്റെ ആസ്ഥാന പട്ടണമായ തിരുവല്ലയിൽ ഇന്ത്യയിലെ എല്ലാ പെന്തക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘ഉണർവ് 2024’ നടക്കും. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുനിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രസംഗകരും പങ്കെടുക്കും. ഉണർവ്വ് 2024-ന്റെ ചെയർമാൻമാരായി ഐ.പി.സിയിലെ റവ. ഡോ. കെ.സി. ജോൺ, പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ പ്രവർത്തിക്കും. കൂടാതെ മറ്റു പെന്തക്കോസ്തു സഭകളുടെ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വങ്ങളും ഉണർവ്വ് 2024-ന്റെ ചെയർമാന്മാർ ആയിരിക്കും.

2024 ജനുവരി 1-ന് തിരുവനന്തപുരം പാറശാലയിൽ നിന്നും, അന്നേദിവസം കാസർഗോഡ് നിന്നും ആരംഭിക്കുന്ന പ്രയർ റാലികൾ തെക്ക് വടക്ക് ജില്ലകളിൽ പര്യടനം നടത്തി 6-ന് തിരുവല്ലയിൽ എത്തിചേരും. തിരുവല്ലാ പബ്ലിക് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലിൽ 7 ന് വൈകിട്ട് 5 മണിയ്ക്ക് “ഉണർവ്വ് 2024′ പ്രാർത്ഥിച്ച് ആരംഭിക്കും. രാവിലെ 5 മുതൽ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതൽ 10 വരെ ബൈബിൾ ധ്യാനം 10 മുതൽ 1 മണി വരെ പൊതുയോഗം. ഉച്ചകഴിഞ്ഞ് 2 മുതൽ തുടങ്ങുന്ന വിവിധ യോഗങ്ങളിൽ സഹോദരിമാർക്കും യുവജനങ്ങൾക്കും പ്രത്യേകം മീറ്റിംഗുകൾ നടക്കും. സുവിശേഷം നിമിത്തം പീഢനം സഹിച്ചിട്ടുള്ള മണിപ്പൂര് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ദൈവമക്കളുടെ അനുഭവസാക്ഷ്യങ്ങൾ. 5 മണി മുതൽ ലോകോത്തര സംഗീത ബാന്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സന്ധ്യ & മ്യൂസിക് വർഷിപ്പ്.
ഭാരതത്തിൽ ഇന്ന് വരെ നടന്നിട്ടില്ലാത്ത വൻ ഉണർവ്വ് യോഗമാണ് ലക്ഷ്യമിടുന്നത്. വിദേശങ്ങളിൽ നിന്നും എത്തുന്ന ഉണർവ്വ് പ്രസംഗകർ, രോഗശാന്തി ശുശ്രൂഷകർ, കൃപാവര പ്രാപ്തരായ രാജ്യാന്തര ശുശ്രൂഷകർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കും.

ബ്രദർ ജോയി താനുവേലിൽ ഡെപ്യൂട്ടി ചെയർമാനായും, ബ്രദർ സജി പോൾ, ബദർ ഗ്ലാഡ്സൺ ജേക്കബ് എന്നിവർ ഫൈനാൻസ് കൺവീനർമാരായും പ്രവർത്തിക്കും. റവ, ദാനിയേൽ തോമസ്, റവ. തോമസ് കുര്യൻ എന്നിവർ ജോയിന്റ് കൺവീനേഴ്സായും, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ പ്രോഗ്രാം കോഡിനേറ്ററായും കൂടാതെ എല്ലാ പെന്തക്കോസ്തുസഭകളിൽ നിന്നും 126 അംഗ കമ്മിറ്റിയും പ്രവർത്തിക്കും. ഉണർവ്വ് 2024 നോട് ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ള എല്ലാ പെന്തക്കോസ്തു സഭകളുടെ പ്രതിനിധികളും ഈ നമ്പരിൽ ബന്ധപ്പെടുക- കോർഡിനേറ്റർ ഫോൺ: 9349500155.

Leave A Reply

Your email address will not be published.