Ultimate magazine theme for WordPress.

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ: 10 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിലെ (എൻഐഎം) 34 ട്രെയിനി പർവതാരോഹകരും ഏഴ് ഇൻസ്ട്രക്ടർമാരും അടങ്ങുന്ന സംഘം മടങ്ങുന്നതിനിടെ ഹിമപാതത്തിൽ അകപ്പെട്ടതായി എൻഐഎം പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്ത് പറഞ്ഞു.
പത്ത് മൃതദേഹങ്ങൾ കണ്ടതായും അതിൽ നാലെണ്ണം കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 8.45നാണ് ഹിമപാതമുണ്ടായത്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, എൻഐഎമ്മിൽ നിന്നുള്ള പർവതാരോഹക സംഘം എന്നിവർ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വീറ്റിൽ പറഞ്ഞു.

Sharjah city AG