തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു
തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ത്തത്.സ്ഥലത്തെ ബുര വെങ്കണ്ണയുടെ നേതൃത്വത്തിനായിരുന്നു അതിക്രമം. പാസ്റ്റര്‍ മുഹമ്മദ് അഫ്‌സല്‍ പോള്‍ ശുശ്രൂഷിക്കുന്ന ഈ സഭയില്‍ നൂറോളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുവാന്‍ കടന്നു വരുന്നുണ്ട്.
നേരത്തെ താല്‍ക്കാലികമായ കെട്ടിടമായിരുന്നു ഇവിടെ. പുതിയ ആരാധനാലയത്തിന്റെ പണി നടന്നു വരികയായിരുന്നു. അക്രമികള്‍ കെട്ടിടത്തിന്റെ തൂണുകളും ഭിത്തിയും ഇടിച്ചു നിരത്തി. മുമ്പ് ഈ സ്ഥലത്ത് ഒരു ക്ഷേത്രം നിന്നിരുന്നെന്നും അത് അടച്ചതിന് ശേഷമാണ് ചര്‍ച്ച് പണിതതെന്നുമാണ് അക്രമികളുടെ വാദമെന്ന് പാസ്റ്റര്‍ അഫ്‌സല്‍ പറഞ്ഞു. പ്രദേശത്തെ മറ്റു സഭാ പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കി.നടപടി എടുക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
