ക്രൈസ്തവ ദേവാലയത്തിനു നേരേ അക്രമണം
അന്ജേഴ്സ് : ഫ്രാന്‍സിലെ അന്ജേഴ്സ് നഗരത്തില്‍ ക്രൈസ്തവ ദേവാലയത്തിനു നേരേ അക്രമണം. ഇടതുപക്ഷക്കാര്‍ നടത്തിയ റാലിയില്‍ പങ്കെടുത്തവര്‍ പള്ളി വളപ്പിലേക്ക് അതിക്രമിച്ചു കയറുകയും ദേവാലയ ഭിത്തിയില്‍ ചായം ഒഴിക്കുകയും മുട്ടയെറിയുകയും ചെയ്തു. കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന വിശ്വാസികളുടെമേലും ചായം ചീറ്റിക്കുകയും അസഭ്യം പറയുകയും മുട്ടയെറിയുകയുമുണ്ടായി. വിശ്വാസികള്‍ പള്ളി അകത്തുനിന്നു പൂട്ടിയപ്പോള്‍ പിരിഞ്ഞുപോയ പ്രകടനക്കാര്‍ ഭീഷണി മുഴക്കിക്കൊണ്ട് വീണ്ടുമെത്തി. പോലീസിന്റെ സഹായത്തോടെയാണ് വിശ്വാസികള്‍ പള്ളിയില്‍നിന്നു സുരക്ഷിതരായി പുറത്തിറങ്ങിയത്.
