റോതർഹാം പള്ളിയിൽ അതിക്രമം
നാശനഷ്ടം ഉണ്ടാക്കുകയും, സംഗീത ഉപകരണങ്ങൾ മോഷണം പോകുകയും ചെയ്തു
ഇംഗ്ലണ്ട് : റോതർഹാമിലെ പള്ളിയിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ പള്ളിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു . സൗജന്യ ശിശു സംരക്ഷണം നൽകുന്ന കുട്ടികളുടെ നഴ്സറിയും അവർ നശിപ്പിച്ചു. റോതർഹാം ടൗൺ ബ്രാസ് ബാൻഡിന്റെ 20,000 പൗണ്ട് വിലമതിക്കുന്ന സംഗീതോപകരണങ്ങളും മോഷണം പോയി. ഈസ്റ്റ് ഡെനിലെ സെന്റ് ജെയിംസ് ചർച്ചിൽ കഴിഞ്ഞ ആഴ്ചയിൽ ആഴ്ന്നു സംഭവം നടന്നത്, ആരാധനാലയം ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനായി.
