Ultimate magazine theme for WordPress.

വയനാട്ടിലേക്ക് മരുന്നുകൾ കൈമാറി ആശ്രയ ട്രസ്റ്റ്

പത്തനംതിട്ട: വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്കുള്ള മൂന്നാംഘട്ട ജീവൻ രക്ഷാ മരുന്നുകളുടെ കിറ്റുകൾ വയനാട് മേപ്പാടി ക്യാമ്പിലെത്തിച്ച് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനേശ്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ അൻസൽ സക്കറിയ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, ഐ.സി.എസ്.ഐ കൊച്ചി മുൻ ചെയർമാൻ അരുൺ കെ കമലോൽഭവൻ എന്നിവർ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം രണ്ട് ലോഡ് അവശ്യസാധനങ്ങൾ വയനാട്ടിലെ ക്യാംപിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയിരുന്നു. വീടുകൾ വച്ച് നൽകുന്നതിനെ കുറിച്ചും ദുരന്തത്തിൽ ആനാഥരായ കുട്ടികളെ സ്പോൺസർ ചെയ്യുന്നതും സംബന്ധിച്ച് കലക്ടറുമായി സംസാരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ മാസം 28ന് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി വീണ്ടും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വയനാട്ടിലെ ക്യാമ്പുകളിലെത്തുമെന്ന് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.

Sharjah city AG

Comments are closed.