Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ പ്രഥമ മേഖല കൺവൻഷൻ കുണ്ടറയിൽ

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മേഖല കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷനു സമീപമുള്ള കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ നടക്കും.

 

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ റവന്യൂ ജില്ലകളിലെ 26 സെക്ഷനുകൾ ഉള്‍പ്പെടുന്ന മധ്യമേഖലയിലാണ് മലയാളം ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നതും വാർഷിക ജനറൽ കൺവൻഷൻ നടന്നുവരുന്നതും.

 

മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ടി. ജെ. സാമുവൽ, പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

 

സംഗീതാരാധനക്ക് പാസ്റ്റർ വി. ടി. തോമസും ബ്രദർ സാംസൺ പത്തനാപുരവും ഉൾപ്പെടുന്ന മേഖലക്വയർ നേതൃത്വം നൽകും.

 

കൺവൻഷൻ ഞായറാഴ്ച പൊതുസഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമാപിക്കും.

 

കൺവൻഷൻ ക്രമീകരണങ്ങൾക്ക് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് ജനറൽ കൺവീനറായും സെക്ഷൻ പ്രസ്ബിറ്റന്മാറും മേഖലയിലെ ശുശ്രൂഷകന്മാരും കൺവീനർമാരായും വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.