Ultimate magazine theme for WordPress.

ആര്യനാട് സെക്ഷൻ സുവിശേഷീകരണവും ഉണർവ്വ് യോഗവും നടന്നു

ഇറവൂർ : എ ജി ഇറവൂർ സഭയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഇറവൂരിൽ സെക്ഷനിലെ പാസ്റ്റർമാരും വിശ്വാസികളും ഒരുമിച്ച് കൂടി ഭവനങ്ങൾ സന്ദർശിച്ച് ട്രാക്ട് കൊടുക്കുകയും സുവിശേഷം പറയുകയും ചെയ്തു. തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം 3 മണി മുതൽ 4.30 വരെ സെക്ഷൻ ഡബ്ലിയു എം സി പ്രസിഡന്റ് സിസ്റ്റർ ഷൈനി ഹെഡ്ബിൻ മദ്ധ്യസ്ഥ പ്രാർഥന നയിച്ചു.

വൈകുന്നേരം 5 മണി മുതൽ 6.30 വരെ ഇറവൂർ ജംഗ്ഷനിൽ പരസ്യ യോഗം നടന്നു. ഈ യോഗത്തിൽ പാസ്റ്റർ ശ്യം കൃഷ്ണ ഗാനങ്ങൾ ആലപിക്കുകയും പാസ്റ്റർ ജോൺ സ്റ്റോബി ദൈവ വചനം ശുശൂഷിക്കുകയും ചെയ്തു. തുടർന്ന് രാത്രിയിൽ ഇറവൂർസഭയിൽ സഭയിൽ വച്ച് നടന്ന ഉണർവ്വ് യോഗത്തിൽ പാസ്റ്റർ ജോൺ സ്‌റ്റോബി അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ഷിബു G. R ദൈവ വചനം ശുശ്രൂഷിക്കുകയും ചെയ്തു. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ധർമ്മദാസിന്റെ പ്രാർഥനയോടും ആശീർവാദത്തോടും കൂടെ യോഗം സമാപിച്ചു.

 

വാർത്ത : സെക്ഷൻ റിപ്പോർട്ടർ പാ. ആർ ഹെഡ്ബിൻ

Sharjah city AG

Comments are closed.