കശ്മീരില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗർ :പുല്‍വാമയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചു. ജമ്മു കശ്മീരിൽ മൂന്നു ലഷ്കര്‍ ഇ ത്വയ്ബ ഭീകരർ ആണ് വധിക്കപ്പട്ടത്. ജൂൺ രണ്ടിന് പൊലീസ് ഉദ്യോഗസ്ഥനായ റിയാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍.
