അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് അപ്കോൺ പ്രസിഡൻറ് പാ. അലക്സ് ജോണിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിലാണ് പ്രവർത്തന വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്
ഭാരവാഹികളായി സഹോദരിമാരായ (പ്രസിഡൻറ്) ജോളി ജോർജ്, (വൈസ് പ്രസിഡൻറ്) ഡെയ്സി ശമുവേൽ, (സെക്രട്ടറി) ബിജി ജോജി മാത്യു, (ട്രഷറർ) ജിനു ടോണി, (ജോയിൻ സെക്രട്ടറി) മഞ്ജു എബ്രഹാം, (ജോയിൻറ് ട്രഷറർ) രാജി ബെന്നി, (ക്വയർ ലീഡർ) ഗ്ലോറിയ കെ പ്രസാദ് തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി പാ. ഷിബു വർഗീസ് പ്രാർത്ഥിക്കുകയും അപ്കോൺ ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

Comments are closed.