തിരുവല്ലയിലെ പ്രാർത്ഥന കൂട്ടായ്മയിൽ നടത്തിയ പ്രസംഗത്തിനെതിരെ ഉള്ള ഹർജി തള്ളി
തിരുവല്ലയിലെ പ്രാർത്ഥന കൂട്ടായ്മയിൽ നടത്തിയ പ്രസംഗത്തിനെതിരെ ഉള്ള ഹർജി തള്ളി
തിരുവല്ല
പത്തനംതിട്ടയിൽ നിന്ന് ലോകസഭാംഗമായി യുഡിഎഫിലെ ആന്റോ ആൻറണി തെരഞ്ഞെടുക്കപ്പെട്ടതു ചോദ്യം ചെയ്ത് നൽകിയ ഹർജി കോടതി തള്ളി. ആന്റോ ആന്റണിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു ഭാര്യ ഗ്രേസ് ആന്റോ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ഹർജി.കഴിഞ്ഞവർഷം ഏപ്രിൽ 7 തിരുവല്ല പ്രാർത്ഥന കൂട്ടായ്മയിൽ നടത്തിയ പ്രസംഗം മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം. .പത്രിക നൽകിയ ശേഷമാണ് ആരോപിക്കപ്പെടുന്ന പ്രസംഗം നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു .ഈ സാഹചര്യത്തിൽ ഇത് തെരഞ്ഞെടുപ്പ് അഴിമതിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
