കുമ്പനാട് : കരോൾ സംഘത്തിനെ ആക്രമിച്ച പ്രതികളെ മുഖം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറ്റക്കാർ രക്ഷപെടാൻ അനുവദിക്കരുതെന്നും ആൻ്റോ ആൻ്റണി എംപി.
പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച ഐക്യദാർഢ്യ ക്രിസ്മസ് കരോൾ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ കേരളം ഒട്ടാകെ നടന്ന ആക്രമണത്തിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റൻ്റ് ഓവർസിയർ പാസ്റ്റർ പി ജി മാത്യൂസ് മുഖ്യ സന്ദേശം നൽകി.
വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, പിസിഐ ഭാരവാഹികളായ പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ബിനോയ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
സൗണ്ട് ഓഫ് റവലേഷൻ ബാൻ്റ്, ഒളശ ഐക്യ ദാർഢ്യ കരോൾ സർവീസിന് നേതൃത്വം നൽകി
വാർത്ത: മീഡിയാ, പിസിഐ
