Ultimate magazine theme for WordPress.

ലഹരി വിരുദ്ധ കേരള സന്ദേശ യാത്രയുമായി ന്യൂ ഇന്ത്യ ദൈവ സഭ മിഷൻ ഡിപ്പാർട്ട്മെന്റ്

വാർത്ത :പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

NICOG മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന സാമൂഹിക തിൻമകൾക്കും , വിപത്തിനും ലഹരിക്കും എതിരെ ഫെബ്രുവരി 15 ബുധൻ മുതൽ മാർച്ച് 4 ശനി വരെ കേരള യാത്ര നടത്തപ്പെടുന്നു.ഫെബ്രുവരി 15 ബുധൻ രാവിലെ 9 മണിക്ക് കാസർഗോഡ് നിന്നും ആരംഭിക്കുന്ന കേരള യാത്ര മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്വത്തോടെ ആയിരിക്കും. സന്ദേശ യാത്ര കടന്നുപോകുന്ന പതിനാല് ജില്ലകളിലും സെന്റെറുകളുടെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരും വിശ്വാസ സമൂഹവും വൈ പി സി എ സണ്ടേസ്ക്കൂൾ *പ്രവർത്തകരും യുവജനങ്ങളും സജീവമായി പങ്കെടുക്കും.സന്ദേശ യാത്രയിൽ ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻമാർ തുടങ്ങിയവരും , സുവിശേഷ പ്രവർത്തകരും , മിഷൻ ഡിപ്പാർട്ട്മെന്റ് ഭാരവാഹികളും ഉണ്ടാകും . കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായ പാസ്റ്റർ എബ്രഹാം തോമസ് നിലമ്പൂർ, പാസ്റ്റർ ബിജു സി എസ് ഫോർട്ട് കൊച്ചി തുടങ്ങിയവർ നേതൃത്വം വഹിക്കും.

Leave A Reply

Your email address will not be published.