കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ വീണ്ടും ആക്രമണം
ബംഗളൂരു: കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ചിക്കബെല്ലാപുരയിലാണ് സംഭവം. സെന്റ് ആന്റണീസ് പള്ളി മുറ്റത്തെ കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനകളാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞയാഴ്ച കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വടിവാളുമായി ഒരാള്‍ അതിക്രമിച്ചുകയറിയിരുന്നു. ബെലഗാവിയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് സംഭവമുണ്ടായത്. വടിവാളുമായി പള്ളിയില്‍ കയറിയ ഇയാള്‍ പുരോഹിതനെ പിന്തുടരുകയും ചെയ്തു.
മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കം കർണാടകയിലെ ബിജെപി സർക്കാർ നടത്തുന്നതിനിടെ കർണാടകയിൽ ക്രൈസ്തവർക്കെതിരെ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ ആക്രമണം വർധിച്ചതായും റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
