പുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു. ഇന്നലെ രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് വിശ്വാസികൾ മുറിചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. നിരവധി രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നയാളാണ് ഫാ. ഫാത്യു എന്ന് കൂടെയുള്ളവർ പറയുന്നു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ചങ്ങനാശേരിയിലുള്ള സ്വവസതിയിലേക്ക് കൊണ്ടു പോയി.
