വിദ്യാർത്ഥികളെ തോക്കുധാരികൾ വെടിവച്ചു, ഒരാളെ തട്ടിക്കൊണ്ടുപോയി
അക്പബുയോ:നൈജീരിയായിൽ ന്യൂസ് ക്രോസ് റിവർ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ഒരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
മുൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയായ പിഡിപിയുടെ ഉടമസ്ഥതയിലുള്ള ആർതർ ജാർവിസ് സർവകലാശാലയ്ക്കുള്ളിൽ ഇന്നലെ രാത്രി തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. വിദ്യാർത്ഥികൾ ക്ലാസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
കലബാറിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള അക്പബുയോ എൽജിഎയിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. ഓടി രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളിൽ നിന്നും രണ്ടു പേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ഒരു വിദ്യാത്ഥിക്കു പരിക്കുകൾ പറ്റിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ ഉഗ്ബോ കൂട്ടിച്ചേർത്തു.
