Ultimate magazine theme for WordPress.

മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്. തിങ്കൾ, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരം സർവീസ്. രാത്രി 11.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തെത്തും. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലക്‌നൗ സർവീസ്. പുലർച്ചെ 3.35ന് മസ്കറ്റിൽ നിന്നു പുറപ്പെട്ട് രാവിലെ 8.30ന് ലക്‌നൗവിലെത്തിച്ചേരും.

Leave A Reply

Your email address will not be published.