മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു.
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു.
ഇന്ന് പുലർച്ചെ 3.30 ന് ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
മകൻ ഫൈസൽ ഖാൻ ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്.കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായിരുന്നു.
എന്നും നെഹ്റു കുടുംബത്തോട് അടുത്തു നിന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
3 തവണ ലോകസഭയിലേക്കും 5 തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട പട്ടേൽ എ.ഐ.സി.സി.ട്രഷററാണ്.
