Ultimate magazine theme for WordPress.

പാസ്റ്റർ ഡേവിഡ് യോംഗി ചോ യുടെ ഭാര്യ ഡോ.കിം സംങ് -ഹേ നിര്യാതയായി.

സിയോൾ : ദക്ഷിണ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്റർ ഡേവിഡ് യോംഗി ചോ യുടെ ഭാര്യ ഡോ.കിം സംങ് -ഹേ നിര്യാതയായി. സംസ്കാരം യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഫെബ്രുവരി 15നു നടക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കുടുംബം ഉൾപ്പെടെ 50 പേർ മാത്രമേ ഡെസോങ്ജിയോണിൽ പ്രാർത്ഥനാ മലയിലെ സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുകയുള്ളു. ചില ദിവസങ്ങളായി സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപിച്ച പാസ്റ്റർ ചോയി ജസിലിന്റെ മകളാണ് മരിച്ച സംങ് -ഹേ. മക്കൾ: ഹീ – ജൂൺ, മിൻ- ജെ, (കുക്ക്മിൻ ഡെയ്മി ചെയർമാൻ), സിയൂങ് – ജെ.

Sharjah city AG