മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു.
ന്യൂഡല്‍ഹി:അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു.നീറ്റ് പി.ജി. കൗണ്‍സിലിങ് നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നീറ്റ് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനുവരി 25ന് എംബിബിഎസ് ബിരുദധാരികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.ഇതു തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പരീക്ഷ മാറ്റിയത്.
