Ultimate magazine theme for WordPress.

നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് : ചരിത്രമെഴുതി ഹെക്കാനി ജെക്കാലു

കൊഹിമ: ചരിത്രത്തിലാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന നേട്ടം സ്വന്തമാക്കി ഹെക്കാനി ജെക്കാലു. എന്‍ഡിപിപി സ്ഥാനാര്‍ഥിയായിട്ടാണ് ഹെക്കാനി മത്സരിച്ചത്. 1963ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു വനിത പോലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

എൻഡിപിപിയുടെ മറ്റൊരു വനിതാ സ്ഥാനാർഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുകയാണ്. വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ച 184 സ്ഥാനാര്‍ത്ഥികളില്‍ ആകെ നാല് വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Sharjah city AG