Ultimate magazine theme for WordPress.

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര ഉപജില്ലയി നിന്നും

ആലപ്പുഴ:എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ .ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നിന്ന്. 7009 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 6374 ഉം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 6233 ഉം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടനാട് ജില്ലയില്‍ 2032 കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 10,468 പെണ്‍കുട്ടികളും 11,180 ആണ്‍കുട്ടികളും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 21,648 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഭിന്നശേഷിക്കാരായ 330 കുട്ടികളും പരീക്ഷയെഴുതും. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 25 പെണ്‍കുട്ടികളും 34 ആണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ വി.ജെ.എച്ച്.എസ്. നവദത്ത് നഗര്‍ സ്‌കൂളിലാണ്. 2022-ല്‍ ജില്ലയില്‍ 22,345 കുട്ടികളാണ് പരീക്ഷ എഴുതിയത്.

പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ സോര്‍ട്ടിങ്, സൂക്ഷിപ്പ്, വിതരണം, പരീക്ഷാ ദിവസങ്ങളില്‍ വേണ്ടിവരുന്ന സുരക്ഷാക്രമീകരണങ്ങള്‍, ഉത്തരകടലാസുകള്‍ ക്യാമ്പില്‍ എത്തിക്കുന്നത് തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പരീക്ഷാവശ്യങ്ങള്‍ക്കായി അത്യാവശ്യ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും അത്യാവശ്യ സര്‍വീസുകള്‍ നടത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുജാത, ജില്ല ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.